Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VisualWonders

Middle East and Gulf

അ​ക​ക്ക​ണ്ണി​ന്‍റെ കാ​ഴ്ച​വ​ട്ട​ത്തി​ൽ ദൃ​ശ്യ​വി​സ്മ​യ​ങ്ങ​ൾ തീ​ർ​ത്ത അ​നി​ൽ കു​മ്പ​നാ​ട് നാ​ട്ടി​ലേ​യ്ക്ക്

അ​ബു​ദാ​ബി: പ്ര​വാ​സ ഭൂ​മി​യി​ലെ തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​ത്തി​നി​ട​യി​ലും അ​ന​ന്യ​സാ​ധാ​ര​ണ​മാ​യ ക​ലാ​പ്ര​തി​ഭ കൊ​ണ്ട് വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ ദൃ​ശ്യ ശ്രാ​വ്യ വി​രു​ന്നൊ​രു​ക്കി ശ്ര​ദ്ധേ​യ​നാ​യ അ​നി​ൽ കു​മ്പ​നാ​ട് കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്നു.

32 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​നു വി​രാ​മ​മി​ട്ടു​കൊ​ണ്ടാ​ണ് അ​നി​ൽ നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ന്ന​ത്. യു​എഇയു​ടെ ഓ​രോ ദേ​ശീ​യ​ദി​ന​ത്തി​ലും അ​നി​ൽ ഒ​രു​ക്കി​യ ദൃ​ശ്യ വി​രു​ന്നു​ക​ൾ, അ​സാ​മാ​ന്യ ക​ര​വി​രു​തി​ന്‍റെ അ​ത്ഭു​തം ഒ​ളി​പ്പി​ച്ചി​രു​ന്ന ക​ലാ​സൃ​ഷ്ടി​ക​ളാ​യി​രു​ന്നു.

യുഎഇ ​രാ​ഷ്ട്ര പി​താ​വ് ഷെ​യ്ഖ് സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ന​ഹ്യാ​ന്‍റെ​യും യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ന്‍റെ​യും ഭീ​മാ​കാ​ര​മാ​യ ഛായാ​ചി​ത്ര​ങ്ങ​ൾ ആ​യി​ര​ക്ക​ണ​ക്കി​ന് ഹി​ജാ​ബ് പി​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച​ത് ഏ​റെ ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രു​ന്നു.

മ​ദീ​ന സാ​യി​ദ് ഷോ​പ്പിം​ഗ് മാ​ളി​ന് മു​ന്നി​ലാ​ണ് ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന​ത്. കൂ​ടാ​തെ 18 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള ബ​ലൂ​ൺ കൊ​ണ്ടും വെ​ള്ളം ഉ​പ​യോ​ഗി​ച്ചും ഒ​രു​ക്കി​യ വാ​ട്ട​ർ ഫ്ലാ​ഗ് ജ​ന​ശ്ര​ദ്ധ​യാ​ക​ർഷി​ച്ച മ​റ്റൊ​രു കാ​ഴ്ചാ​നു​ഭ​വ​മാ​യി​രു​ന്നു.

പ്ര​മേ​ഹ രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ക​ണ്ണി​ന്‍റെ കാ​ഴ്ച​യ്ക്ക് കാ​ര്യ​മാ​യ മ​ങ്ങ​ലേ​റ്റു​വെ​ങ്കി​ലും അ​ക​ക്ക​ണ്ണി​ന്‍റെ പ​രി​മി​ത​മാ​യ കാ​ഴ്ച​വ​ട്ട​ത്തി​ൽ നി​ന്നു​മാ​ണ് അ​നി​ൽ അ​നു​പ​മ​മാ​യ ത​ന്‍റെ ക​ലാ​നൈ​പു​ണ്യം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്.

ചി​ത്ര​ക​ല​യി​ൽ മാ​ത്ര​മ​ല്ല, ഗാ​ന​ര​ച​ന​യി​ലും ക​ഴി​വ് പു​ല​ർ​ത്തി​യി​രു​ന്ന അ​നി​ൽ

തൊ​ഴി​ലി​നി​ട​യി​ൽ കി​ട്ടു​ന്ന ഒ​ഴി​വ് സ​മ​യം പാ​ട്ടെ​ഴു​തു​വാ​നും വി​നി​യോ​ഗി​ച്ചി​രു​ന്നു. യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നാ​ല് സെ​ലി​ബ്രേ​ഷ​ൻ ഗാ​നം ര​ചി​ച്ച് അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

1994 ഓ​ഗ​സ്റ്റ് 15നു ​ദു​ബാ​യി​ലെ​ത്തി. ര​ണ്ടു വ​ർ​ഷം അ​ൽ ബ്രാ​വോ അ​ഡ്വെ​ർ​ടൈ​സിംഗ് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്ത ശേ​ഷം തൊ​ഴി​ൽ തേ​ടി അ​ബു​ദാ​ബി​യി​ൽ വ​രി​ക​യാ​യി​രു​ന്നു.​

തു​ട​ർ​ന്ന് 11 വ​ർ​ഷം മ​ദീ​ന സാ​യി​ദ് മാ​ളി​ൽ അ​ൽ ജ​സീ​റ മാ​നേ​ജ്‌​മെ​ന്‍റി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക​യും മാ​ൾ ലു​ലു ഗ്രൂ​പ്പ് ഏ​റ്റെ​ട​ടു​ത്ത​തി​ന് ശേ​ഷം മാ​ളി​ലെ സ​ർ​വീ​സ​സ്, ഹൗ​സ് കീ​പ്പിംഗ് ആ​ൻ​ഡ് മെ​യി​ന്‍റ​ന​ൻ​സ് ചാ​ർ​ജ് അ​നി​ലി​നാ​യി​രു​ന്നു.

ജീ​വി​ത​ത്തി​ന്‍റെ അ​റ്റ​ങ്ങ​ൾ കൂ​ട്ടി​മു​ട്ടി​ക്കാ​ൻ സ​ഹാ​യി​ച്ച പ്ര​വാ​സ​ഭൂ​മി​യോ​ടു​ള്ള ക​ട​പ്പാ​ടി​ന്‍റെ പ്ര​തീ​ക​മാ​യി, താ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ചെ​ല​വ​ഴി​ച്ച പ്ര​ദേ​ശ​ങ്ങ​ളാ​യ മ​ദീ​ന, ഖാ​ലി​ദി​യ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള അ​ക്ഷ​ര​ങ്ങ​ൾ ചേ​ർ​ത്താ​ണ് പെ​ണ്മ​ക്ക​ൾ​ക്ക് അ​ൽ​ദി​ന, അ​ൽ​ദി​യ എ​ന്നീ പേ​രു​ക​ൾ ന​ൽ​കി​യ​തെ​ന്ന് അ​നി​ൽ പ​റ​ഞ്ഞു.

ഭാ​ര്യ ലി​സി​ക്കും മ​ക്ക​ൾ​ക്കും ഒ​പ്പം ക​ഴി​യു​ന്ന​തും നാ​ട്ടി​ൽ ക​ലാ​പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തൊ​ഴി​ലു​ക​ൾ തു​ട​രു​ന്ന​തു​മാ​ണ് അ​നി​ലി​ന്‍റെ പു​തി​യ ല​ക്ഷ്യ​ങ്ങ​ൾ.

അ​നി​ൽ സി. ​ഇ​ടി​ക്കു​ള

Latest News

Corehub Up